നിലമ്പൂർ: പി വി അൻവർ എം എൽ എ യുടെ നേതൃത്വത്തിൽ നിലമ്പൂരിൽ പൊതുസമ്മേളനം തുടങ്ങി. സി പി എം മുൻ മരുത ലോക്കൽ സെക്രട്ടറി ഇ എ സുകുവിന്റെ സ്വാഗത പ്രഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കം .
കൂത്തുപറമ്പ് സമരത്തിലെ രക്തസാക്ഷി പുഷ്പനെ അനുസ്മരിച്ചാണ് അൻവർ പ്രസംഗം തുടങ്ങിയത്. പാർട്ടിയുടെ തെറ്റുകൾ ചൂണ്ടികാണിച്ചതിന് തന്നെ വർഗീയവാദിയാക്കാൻ സി പി എം ശ്രമിച്ചു. എന്റെ പേര് അൻവർ ആയതിനാലും ഞാൻ അഞ്ചു നേരം നിസ്കരിക്കുവനാണെന്ന് പറഞ്ഞതിനാണ് എന്നെ വർഗീയവാദിയാക്കാൻ ശ്രമം നടക്കുന്നുവെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിലും പരിസരത്തും ഞാൻ വളർത്തിയെടുത്ത പാർട്ടിക്കും പ്രവർത്തകർക്കും മുന്നിൽ എന്റെ മതേതര സ്വഭാവം തെളിയിക്കേണ്ട സാഹചര്യത്തിലേക്കാണ് സി പി എം എന്നെ കൊണ്ടെത്തിച്ചതെന്നും അൻവർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സി പി എം വ്യാപകമായി നടത്തിയ പ്രതിഷേധങ്ങൾക്ക് മറുപടി പറയുവാനാണ് അൻവർ നിലമ്പൂരിൽ പൊതു സമ്മേളനം നടത്തുന്നത്.