നിലമ്പൂർ: നിങ്ങളെന്നെ വെടി വെച്ചുകൊല്ലും വരെ ഈ പോരാട്ടം തുടരും. അൻവർ വെടിയേറ്റ് വീണാലും നിങ്ങൾ ഈ ദൗത്യം ഏറ്റെടുക്കണമെന്നും അൻവർ പറഞ്ഞു. ഈ കേരളത്തെ വർഗീയ പാർട്ടികൾക്ക് അടിയറ വെക്കാനുള്ള ശ്രമങ്ങൾ അനുവദിച്ചുകൊടുക്കരുതെന്നും മുന്നിൽ തിങ്ങി നിറഞ്ഞ സദസ്സിനെ നോക്കി അൻവർ പറഞ്ഞു.
ഇവിടെ നിയമം നടപ്പിലാക്കേണ്ടവരാണ് അഴിമതിക്ക് കൂട്ട് നിൽക്കുന്നത്. എല്ലാ തെളിവുകളും ഡി ജി പിക്കും മുഖ്യമന്ത്രിക്കും നൽകിയിട്ടുണ്ട്. എന്നിട്ടും അനങ്ങിയില്ല. 37 മിനിറ്റ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു നടപടിയും ഉണ്ടായിട്ടില്ല.
അൻവർ കള്ളക്കടത്തുകാരനാണെന്ന് ചാപ്പ കുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അജിത്കുമാറിന്റെ ആർ എസ് എസ് ബന്ധത്തെ കുറിച്ച് അൻവർ പറഞ്ഞപ്പോഴാണ് പ്രശനം. അതേ ആവശ്യമാണ് ഇപ്പോൾ സി പി ഐ യും ആവശ്യപെടുന്നത്. നമുക്ക് കാത്തിരിക്കാം എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന്.
എ ഡി ജി പിയുടെ സാമ്പത്തിക അഴിമതികളുടെ മുഴുവൻ രേഖകളും ഞാൻ നൽകിയിട്ടുണ്ട്. അത് മാത്രം മതി അയാൾക്കെതിരെ നടപടി സ്വീകരിക്കാൻ. ഞാൻ പുറത്തു വിട്ട തെളിവുകൾ സംബന്ധിച്ച് ഒരു അന്വേഷണം നടത്താൻ പോലീസോ പാർട്ടിയോ തയ്യാറായില്ല. എനിക്ക് എവിടുന്ന് ഈ തെളിവുകൾ കിട്ടിയെന്നാണ് ഇപ്പോൾ ഇവർ അന്വേഷിക്കുന്നത്.
അഴിമതിക്കെതിരെ തെളിവ് ശേഖരിക്കാനുള്ള ശ്രമത്തിനാണ് ഞാൻ ജയിലിൽ പോവുന്നത്. ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.