28.5 C
Saudi Arabia
Friday, August 22, 2025
spot_img

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഖേദം പ്രകടിപ്പിച്ചു ഹിന്ദു ദിനപത്രം.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾ പിൻ വലിക്കുകയാണെന്നു ഹിന്ദു ദിനപത്രം. ഹിന്ദു എഡിറ്ററാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. മലപ്പുറം പരാമർശം പി ആർ ഏജൻസി എഴുതി നൽകിയതാണ്. മാധ്യമ ധാർമ്മികതക്ക് നിരക്കാത്തതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹിന്ദു അറിയിച്ചു.

സ്വർണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹപ്രവർത്തനങ്ങൾക്കുള്ളതാണെന്ന് എന്നാണ് ഹിന്ദ് പത്രം റിപ്പോർട്ട് ചെയ്തത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം സംസ്ഥാനത്തു ഉയർന്നിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഹിന്ദുവിന് കത്ത് നൽകുന്നത്.

ഇതിനു പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള കുറിപ്പ് വന്നത്. പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ പറയുന്നു. ഒരു സ്ഥലമോ പ്രദെഹ്‌സമോ അബ്‌ന്ഹിമുഖത്തിൽ പരാമർശിച്ചിട്ടില്ലെന്നും വിവാദങ്ങൾ അവസാനിപ്പിക്കാൻ വിശദീകരണത്തെ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടേയോ സർക്കാരിന്റെയോ നിലപാടല്ല വരികളിൽ ഉള്ളത്.കള്ളക്കടത്ത് സ്വർണ്ണവും പണവും തീവ്രവാദപ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത്. ഏതെങ്കിലും സ്ഥലത്തിന്റെയോ പ്രദേശത്തിൻറെയോ പ്രദേശത്തിന്റെയോ പേര് പരാമർശിച്ചിട്ടില്ല. വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അയക്കഹ് കത്തിൽ പറയുന്നു.

Related Articles

- Advertisement -spot_img

Latest Articles