തിരുവനന്തപുരം: കോവളത്ത് യോഗ പരിശീലനത്തിനെത്തിയ വിദേശ വനിതക്കുനേരെ പരിശീലകന്റെ ലൈംഗികാതിക്രമം. കോവളം ലൈറ്റ് ഹോസിനു സമീപത്തെ യോഗ സെന്ററിൽ ക്ലാസിനിടയിലാണ് സംഭവം. വിഴിഞ്ഞം ടൗണ്ഷിപ് സ്വദേശിയായ സുധീർ യോഗ പരിശീനലത്തിനെത്തിയ അർജന്റീന സ്വദേശിയുടെ ശരീരത്തിൽ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയതായും പ്രതിക്ക് വണ്ടിയുള്ള തെരച്ചിൽ നടത്തുകയാണെന്നും കോവളം എസ എച് ഒ വി ജയപ്രകാശ് പറഞ്ഞു.
അവധിക്കാലം ആഘോഷിക്കാൻ കോവളത്തിയ അർജന്റീന സ്വദേശിനി 26 നാണ് യോഗ ക്ലാസിൽ ചേരുന്നത്. തിങ്കളാഴ്ച രാവിലെ ഏഴിന് സെന്ററിൽ വരണമെന്ന പരിശീലകന്റെ നിർദ്ദേശപ്രകാരമാണ് രാവിലെ യുവതി സെന്ററിൽ എത്തിയത്. ക്ലാസ് എടുക്കുന്നതിനിടയിൽ പരിശീലകൻ ശരീര ഭാഗങ്ങളിൽ കടന്നു പിടിച്ചുവെന്നാണ് യുവതിയുടെ ആരോപണം ഇതിൽ അസ്വസ്ഥതയായ വനിത ഇയാളോട് കയർക്കുകയും തിരികെ റിസോട്ടിലേക്ക് മടങ്ങുകയും പോലീസിൽ പരാതി പെടുകയുമായിരുന്നു.