തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവത്തന പരാമർശം സഭയിൽ ചർച്ച കൊണ്ട് വന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട കോടതി വിധി സ്വാഗതം ചെയ്യുന്നു. സത്യസന്ധമായ അന്വേഷണം നടക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കല്യാശേരിയിൽ നവകേരളസദസിനിടെ പ്രതിഷേധിച്ച യൂത്തു കോൺഗ്രസ്സ് പ്രവർത്തകരെ പൂച്ചട്ടികൊണ്ടും ഹെല്മറ്റുകൊണ്ടുമാണ് മർദ്ദിച്ചത്. യൂത്ത് കോൺഗ്രസ് പ്രവത്തകരെ മർദ്ദിച്ചവർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു.
മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തിന് ശേഷം നവ കേരള സദസ്സിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ വ്യാപകമായ ആക്രമണം ഉണ്ടായെന്നും സതീശൻ പറഞ്ഞു.