മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല; സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തി.

തിരുവനതപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസ്യതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യദ്രോഹകുറ്റം നടന്നിരുന്നുവെങ്കിൽ അത് അറിയിക്കണമായിരുന്നു. സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തിയെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദു ദിനപത്രത്തിൽ മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടും വൈകിയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയിൽ നിന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തിനാലാണ് ചീഫ് സെക്രട്ടറിയോട് ചോദിച്ചത്. മുഖ്യമന്ത്രിയുടെ വീഴ്ച രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കേന്ദ്ര ഏജൻസിയുടെ വീഴ്‌ച കൊണ്ടാണ് സ്വർണ്ണക്കടത്ത് പിടിക്കാത്തതെന്ന് മുഖ്യമന്ത്രി പറയുന്നു. കസ്റ്റംസിന്റെ പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ എന്ത് കൊണ്ട് അറിയിച്ചില്ലെന്നും ഗവർണർ ചോദിച്ചു. മുഖ്യമന്തിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത ഗവർണർ തന്റെ അധികാരം കാണിച്ചു കൊടുക്കാമെന്നും പറഞ്ഞിരുന്നു.

മലപ്പുറം പരാമർശ വിഷയത്തിൽ ഗവർണർക്ക് വിശദീകരണം നൽകിയിരുന്നുവെന്നും ബോധപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളും കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം വിഷയത്തിൽ ഗവർണറുടെ കത്തിലെ ആക്ഷേപങ്ങൾ അനാവശ്യമാണ്. ഈ വിഷയത്തിൽ ദേശവിരുദ്ധതയുണ്ടെന്ന് ഒരു സ്ഥലത്തും പറഞ്ഞില്ല. അടിസ്ഥാനമിലല്ലാത്ത ആക്ഷേപത്തിൽ പ്രതിഷേധമുണ്ട്. ഗവർണർ വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ചെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറഞ്ഞു.

താൻ പലതും മറച്ചുവെക്കുന്നുവെന്ന ഗവർണറുടെ പരാമർശം അനാവശ്യമാണ്. തനിക്കൊന്നും മറച്ചുവെക്കാനില്ല വിവാദ പരാമർശം ഹിന്ദു തിരുത്തുകയും ഖേദ പ്രകടനം നടത്തുകയും ചെയ്തതായും കത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗവർണർ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്

Related Articles

- Advertisement -spot_img

Latest Articles