കോഴിക്കോട്: പ്രണയം നടിച്ചു തിരുവമ്പാടിയിൽ നിന്നും പതിനാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ യുവാവിനെ പോലീസ് പിടികൂടി. ഇടുക്കി പീരുമേട് സ്വദേശി അജയി(24) നെയാണ് മുക്കം പോലീസ് പിടി കൂടിയത്. അജയ് നിരവധി കേസുകളിൽ പ്രതിയാണ്. ..
ഒക്ടോബർ 5ന് ഡാൻസ് പഠിക്കാൻ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും പോകുന്നത്. വീട്ടിലെ ഫോണും കുട്ടി കയ്യിൽ കരുതിയിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകി.
സഹോദരന്റെ സുഹൃത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയതാവാമെന്ന സംശയം കുടുംബം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മൊബൈൽ പരിശോധിച്ചതിൽ പാലക്കാട് ലൊക്കേഷനാണ് അവസാനം കാണിച്ചത്. തമിഴ് നാട്ടിലേക്ക് പോയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ കോയമ്പത്തൂരിൽ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സഹോദരന്റെ സുഹൃത്തിനെയും കുട്ടിയേയും കണ്ടെത്തുന്നത്. മുക്കം പോലീസ് കോയമ്പത്തൂരിൽ വെച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തു.പെൺ കുട്ടിയെ നാട്ടിലെത്തിച്ചു.