30.4 C
Saudi Arabia
Friday, August 22, 2025
spot_img

കെ എം സി സി സുരക്ഷാ പദ്ധതി മൂന്നേമുക്കാൽ കോടിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

റിയാദ്: പ്രവാസ ഭൂമികയിൽ കെ എം സി സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. സുരക്ഷാ പദ്ധതി പ്രവാസ സമൂഹത്തത്തിന് നൽകുന്ന ആശ്വാസം വളരെ വലുതാണ്. ഇത്തരം മാതൃക പരമായ പ്രവർത്തനങ്ങൾ സംഘടനക്ക് നടത്താൻ സാധിക്കുന്നത് അഭിമാനകരമാണ്. കുടുംബ നാഥന്റെ അപ്രതീക്ഷിക വിയോഗത്തിൽ പ്രയാസപ്പെടുന്ന കുടുംബത്തിന് താങ്ങാവുകയാണ് സുരക്ഷാ പദ്ധതി. ഓരോ പ്രവാസിയും ഈ പദ്ധതിയിൽ അംഗമാവണമെന്നും മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

സൗദി കെ എം സി സി സുരക്ഷാ പദ്ധതിയിൽ അംഗഅംഗത്വമെടുത്ത് മരണപ്പെട്ട 52 അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള മൂന്നേ മുക്കാൽ കോടിയുടെ സഹായധനം കാസറഗോഡ് നടന്ന പരിപാടിയിൽ തങ്ങൾ വിതരണം ചെയ്തു. കാസർഗോഡ് മുനിസിപ്പൽ ഹാളിൽ നടന്ന ചടങ്ങിൽ നാഷണൽ പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗിന്റെയും കെ എം സി സിയുടെയും പ്രമുഖ നേതാക്കൾ സംബന്ധിച്ചു. നാഷണൽ സെക്രട്ടറി അഷ്‌റഫ് വെങ്ങാട്ട് സ്വാഗതവും സംഘാടക സമിതി കൺവീനർ അൻവർ ചേരങ്കൈ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles