തിരുവനന്തപുരം: മാസപ്പടികേസിലെ അന്വേഷണം വെറും പ്രഹസനമാണെന്ന് പി വി അൻവർ എം എൽ എ. മകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി അജിത്കുമാറിനെ തൊടാത്തതെന്നും പി വി അൻവർ പറഞ്ഞു.
എല്ലാ വിഷയങ്ങളിലും ഇടനിലക്കാരൻ അജിത്കുമാറാണ്. അജിത്കുമാറിനെ തൊട്ടാൽ എല്ലാ കൊട്ടരങ്ങളും തകർന്ന് വീഴും. അജിത് കുമാറിന് ഒരു പോറലുമേൽക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുമെന്നും അദ്ദേഹംപറഞ്ഞു.
മാസപടി കേസിൽ വീണ വിജയൻ എസ എഫ് ഐ ഒ ഓഫീസിൽ അരുൺ പ്രസാദിന് മുൻപാകെ നേരിട്ടെത്തി മൊഴി നല്കിയിരുന്നു. അടുത്ത മാസം റിപ്പോർട്ട് നല്കാനിരിക്കെയാണ് ഈ മൊഴിയെടുപ്പ് നടന്നത്.