കണ്ണൂർ: എ ഡി എം നവീൻ ബാബുവിനെതിരെ പ്രശാന്തൻ ഉന്നറിയിച്ച അഴിമതി ആരോപണത്തിൽ ദുരൂഹത. പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എൻ ഒ സി ലഭിക്കാത്തത് പോലീസ് റിപ്പോർട്ട് എതിരായതിനാലാണെന്നും നവീൻ ബാബു കൈകൂലിക്കാരനല്ലെന്നും സംഭാഷണത്തിൽ പ്രശാന്തൻ പറയുന്നുണ്ട്.
എ ഡി എമ്മിനെതിരായ പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെ അഴിമതി ആരോപണത്തിൽ നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. അതിനെ ബലപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഫോൺ സംഭാഷണം. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഒക്ടോബർ ആറാം തിയ്യതി കൈക്കൂലി നൽകി എന്നാണ് പറയുന്നത്. എന്നാൽ ഏഴാം തിയ്യതി മറ്റൊരു സംരംഭകനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഒരിടത്തും കൈകൂലിയെ സംബന്ധിച്ച് പ്രശാന്തൻ പറയുന്നില്ല.
എൻ ഒ സിക്കായി എ ഡി എം ഓഫീസിൽ എത്തിയപ്പോഴാണ് രണ്ട് സംരംഭകരും പരിചയപ്പെടുന്നത്. രണ്ടുപേർക്കും എൻ ഒ സി ലഭിച്ചിരുന്നില്ല. ഇതിന്റെ ആശങ്കകൾ പങ്കു വെക്കുന്നതിനിടക്കാണ് നവീൻ ബാബു കൈക്കൂലിക്കാരനല്ലെന്നുള്ള സൂചന പ്രശാന്തൻ ഷെയർ ചെയ്യുന്നത്. ഞാൻ അങ്ങിനെയായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ എനിക്ക് എൻ ഓ സി കിട്ടാതിരിക്കാൻ കാരണം പോലീസ് റിപ്പോർട്ടാണ്. പോലീസ് റിപ്പോർട്ട് തിങ്ക്ക് എതിരായിരുന്നു വെന്നും നവീൻ പറയുന്നുണ്ട്.