മുംബൈ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിയിൽ കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർക്ക് പരിക്കേറ്റു. മുംബൈയിലെ ബാന്ദ്ര ടെർമിനസിലാണ് സംഭവം. ഏഴു പേരുടെ നില തൃപ്തികരവും രണ്ടു പേരുടെ പരിക്ക് ഗുരുതരവുമാണ്. ദീപാവലിക്ക് മുമ്പുള്ള ഉത്സവ തിരക്കാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.
ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ തടിച്ചുകൂടിയ യാത്രക്കാർ ട്രെയിനിൻ്റെ ജനറൽ കമ്പാർട്ട്‌മെൻ്റിൽ ഇടിച്ചു കയറാൻ ശ്രമിച്ചത് മൂലം തിക്കിലും തിരക്കിലും പെട്ടതാണ് അപകട കാരണം. സ്ഥിതി നിയന്ത്രണവിധേയമാണെന്നും പരിക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്ക് മാറ്റിയതായും ബിഎംസി ഒരു അറിയിച്ചു.