ഹായിൽ: ഹായിൽ കെ എം സി സി മെഗാ ഇവൻന്റ് സീസൺ ത്രിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗദി നാഷണൽ കമ്മറ്റി നേതാക്കൾക്കുള്ള സ്വീകരണവും കുടുംബ സംഗമവും ഹായിലിൽ നടക്കും. കേരളത്തിൽ നിന്നുള്ള പ്രശസ്ത ഗായകർ നേതൃത്വം നൽകുന്ന സംഗീത പരിപാടിയും കുട്ടികൾക്കായുള്ള വിവിധ കലാപരിപാടികളും മെഗാ ഇവൻന്റിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഒക്ടോബർ 31 വ്യാഴാഴ്ച വൈകിട്ട് 5 മണിമുതൽ അരൊനാനി ഓഡിറ്റോറിയത്തിലാണ് ഹബീബ് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കെ എം സി സിയുടെ ഹായിൽ സെൻട്രൽ പ്രസിഡന്റ് സ്ഥാനത്ത് മുപ്പത് വർഷം പൂർത്തിയാക്കിയ, സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻകൂടിയായ മൊയ്തു മൊകേരി സാഹിബിനെ ചടങ്ങിൽ ആദരിക്കും.
പരിപാടിയുടെ വിജയിത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സ്വാഗത സംഘം ചെയർമാൻ ബാപ്പു എസ്റ്റേറ്റുമുക്ക്, ജനറൽ കൺവിനർ യു കെ നൗഷാദ് ഓമശ്ശേരി, കോർഡിനേറ്റർ ഫൈസൽ കൊല്ലം എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.
✍️ Report – അഫ്സൽ കായംകുളം