41.9 C
Saudi Arabia
Monday, August 25, 2025
spot_img

ഹേമ കമ്മീഷൻ റിപ്പോർട്ടിലെ കടുംവെട്ടിൽ ഇടപെട്ട് വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ നടത്തിയ കടുംവെട്ടിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടൽ. റിപ്പോർട്ടിന്റെ പൂർണ രൂപം ഹാജരാക്കാൻ സാംസ്‌കാരിക വകുപ്പിനോട് കമ്മീഷന്റെ നിർദ്ദേശം. റിപ്പോർട്ടിലെ കൂടുതൽ പേജുകൾ പ്രസിദ്ധീകരിക്കാവുമോ എന്ന് പരിശോധിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

റിപ്പോർട്ടിലെ അഞ്ചു പേജുകൾ ഒഴിവാക്കിയത് അപേക്ഷകരെ അറിയിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി സാംസ്കാരിക വകുപ്പ് സമ്മതിച്ചു. 49 മുതൽ 53 വരെയുള്ള അഞ്ചു പേജുകൾ, 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകൾ തുടങ്ങിയവയായിരുന്നു റിപ്പോർട്ട് പുറത്തുവിട്ട സമയത്ത് സാംസ്‌കാരിക വകുപ്പ് മറച്ചു വെച്ചത്. സ്ത്രീകൾക്കെതിരെ നടന്ന ക്രൂരമായ അതിക്രമങ്ങൾ പരാമർശിക്കുന്ന ഭാഗങ്ങൾ കൂടിയായിരുന്നു ഇത്.

Related Articles

- Advertisement -spot_img

Latest Articles