പാലക്കാട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ മത്സരചിത്രം തെളിഞ്ഞു. മത്സരരംഗത്തുള്ള 12 സ്ഥാനാർഥികൾക്കും ചിഹ്നങ്ങൾ അനുവദിച്ചു.
കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ താമര ചിഹ്നത്തിലും മത്സരിക്കും. സ്തെതസ്കോപ് ചിഹ്നത്തിലായിരിക്കും ഇടതു സ്വതന്ത്രൻ പി സരിൻ മത്സരിക്കുക. കോൺഗ്രസ് സ്ഥാനാർഥി രാഹുലിന് രണ്ട് അപരന്മാർ കൂടി മത്സരിക്കാനുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ- കോൺഗ്രസ്, പി സരിൻ- ഇടത് സ്വതന്ത്രൻ, സികൃഷ്ണകുമാർ- ബിജെപി, രാഹുൽ ആർ മണലാഴി-സ്വതന്ത്രൻ, ഷമീർ ബി- സ്വതന്ത്രൻ, രമേശ് കുമാർ-സ്വതന്ത്രൻ, സിദ്ധീഖ് വി- സ്വതന്ത്രൻ, രാഹുൽ ആർ വടക്കന്തല- സ്വതന്ത്രൻ, സെൽവൻ എസ്- സ്വതന്ത്രൻ, കെ ബിനുമോൾ- എൽഡിഎഫ് ഡമ്മി, രാജേഷ് എം- സ്വതന്ത്രൻ, എൻ ശശികുമാർ- സ്വതന്ത്രൻ എന്നിവരാണ് മത്സര രംഗത്തുള്ളത്.