തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ തടത്തികൊണ്ടുപോയ മൂന്നംഗ സംഘം പോലീസ് പിടിയിൽ. പെരുമാതുറ സ്വദേശികളായ അഫ്സൽ (19) സുൽഫത് (22) ചേരമാൻ തുരുത്ത് സ്വദേശി തൗഫീഖ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ട്രെയിനിൽ പെൺകുട്ടിയെ തട്ടി കൊണ്ട് വരുന്നതിനിടെ തിരൂരിൽ വെച്ചാണ് സംഘം പോലീസ് പിടിയിലാവുന്നത്. പ്രതികൾ പോലീസിനെ വെട്ടിച്ചു രക്ഷപെടാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല.
പെരുമാതുറയിൽ നിന്നും പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ചു കഴിഞ്ഞ തിങ്കളാഴ്ച്ച വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ ചിറയിന്കീഴിൽ എത്തിച്ചു ട്രെയിനിൽ തട്ടിക്കൊണ്ടുപോവുന്ന വിവരം അറിയുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ പോക്സോ കേസും രെജിസ്റ്റർ ചെയ്തിട്ടുണ്ട്.