കൊച്ചി: സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തിൽ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൻറെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസ് കൂടിയുണ്ട്. വിജയത്തിന്റെ ഡിഎൻഎ ടെസ്റ്റ് ഫലം പുറത്തുവിട്ടാലറിയാം കാര്യങ്ങളെന്ന് റിയാസ് പറഞ്ഞു.
ഒറ്റ തന്ത പ്രയോഗം സിനിമയിൽ പറ്റുമെന്നും രാഷ്ട്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിന് മറുപടിയില്ല. യു ഡി എഫ് സുരേഷ് ഗോപിയുടെ മാർക്കറ്റിങ് മാനേജർ ആവുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കൂട്ടിലടച്ച തത്തയെന്നാണ് സിബിഐക്ക് വിശേഷണമെന്നും റിയാസ് കൂട്ടിച്ചേർത്തു.