കൊച്ചി: വീട്ടുജോലിക്കെത്തിയ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസിൽ പ്രതി കെ ശിവപ്രസാദിനായി ലുക്ക്ഔട്ട് സർക്കുലർ. ഹോർട്ടികോർപ് മുൻ എം ഡിയാണ് കെ ശിവപ്രസാദ്. ഒരു മാസത്തോളമായി ഇയാൾ ഒളിവിലാണ്. പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസം 15 നായിരുന്നു സംഭവം. വീട്ടുജോലിക്കെത്തിയ 22 കാരിയെ ജ്യൂസിൽ ലഹരി ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നു.
ഭാര്യ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ജ്യൂസിൽ ലഹരി ചേർത്ത് നൽകിയ ശേഷം കടന്നു പിടിച്ചെന്നായിരുന്നു യുവതി ആദ്യം പോലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു യുവതി പറഞ്ഞിരുന്നത്. തുടർന്ന് ക്രിമിനൽ ബലപ്രയോഗത്തിനാണ്ശി വപ്രസാദിനെതിരെ കേസെടുത്തത്.
വൈദ്യ പരിശോധനയിലാണ് യുവതി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചത്. തുടർന്ന് ശിവപ്രസാദിനെതിരെ പീഡനക്കുറ്റം കൂടി ചുമത്തുകയായിരുന്നു.