30.4 C
Saudi Arabia
Friday, August 22, 2025
spot_img

സരിൻ അവസരവാദി, സ്വതന്ത്രർ വയ്യാവേലി: ‘ഇ പി യുടെ കട്ടൻ ചായയും പരിപ്പുവടയും’; വിവാദം കൊഴുക്കുന്നു

കണ്ണൂർ: തെരെഞ്ഞെടുപ്പ് ദിനത്തിൽ സി പി എമ്മിനെയും മുന്നണിയെയും വെട്ടിലാക്കി ഇ പി യുടെ ‘കട്ടൻ ചായയും പരിപ്പുവടയും’. സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥയിലാണ് നിരവധി വിഷയങ്ങൾ തുറന്നു പറയുന്നത്. പുറത്തിറങ്ങിയ ആത്മ കഥ ചൂട് പിടിച്ച ചർച്ചക്ക് വഴിവെച്ചിരിക്കുന്നു.

പാലക്കാട്ടെ ഇടത് സ്ഥാനാർഥി സരിൻ അവസരവാദിയാണെന്നും സ്വതന്ത്ര സ്ഥാനാർഥികൾ പാർട്ടിക്ക് വയ്യാവേലി ആകുമെന്നും പുസ്തകത്തിൽ പറയുന്നു. നിലമ്പൂർ എം എൽ എ പി വി അൻവറിനെ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

എൽ ഡി എഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിനെയും പുസ്തകം വിമർശിക്കുന്നു. പാർട്ടി എന്നെ മനസ്സിലാക്കിയില്ല. തനിക്കതിൽ പ്രയാസമുണ്ട്. ജാവേദ്ക്കറുമായി കൂടിക്കാഴ്‌ച നടത്തിയത് വിവാദമാക്കിയതിന് പിന്നിലും ഗൂഢാലോചനയുണ്ട്. തന്റെ കൂടിക്കാഴ്‌ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം സംഭവം വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പുസ്തകത്തിൽ തുറന്നടിക്കുന്നു.

‘കട്ടൻ ചായയും പരിപ്പുവടയും – ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിലുള്ള ഇ പി ജയരാജൻറെ ആത്മകഥ ഡി സി ബുക്‌സ് ആണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകം ഇന്നുമുതൽ വിപണിയിലെത്തും

Related Articles

- Advertisement -spot_img

Latest Articles