തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥ വിവാദം മാധ്യമങ്ങൾ ചമച്ച കഥയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. താൻ പറയാത്ത കഥകളാണ് പുറത്തുവന്നതെന്ന ഇ പിയുടെ വാക്കുകൾ ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
പുസ്തക പ്രസാധകർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ തന്നെ പറഞ്ഞത് കൊണ്ട് പാർട്ടി വേറെ നിയമ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
മാധ്യമങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. വിവാദം മൂലം പാർട്ടിക്ക് തെരെഞെടുപ്പിൽ ഒരു തിരിച്ചടിയും ഉണ്ടാവില്ല. ഇതുമായി ബന്ധപ്പെട്ട് ഇ പി പറഞ്ഞതിലപ്പുറം ഒന്നും പറയാനില്ല. വിവാദം പാർട്ടി പരിശോധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.