റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം അരീക്കോട് അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് (40)ൻറെ ജനാസ ജുബൈലിൽ ഖബറടക്കി. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരിന്ന സഹീദ് കഴിഞ്ഞ ബുധനാഴ്ചയാണ് അപകടത്തിൽ മരണപ്പെട്ടത്.
ക്യാമ്പുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന വലിയ ടാങ്കർ ലോറി ഡ്രൈവർ ആയിരുന്നു. ടാങ്കറിൽ വെള്ളം നിറക്കുന്ന സമയത്ത് ട്രാക്കിന്റെ അടിയിൽ അറ്റകുറ്റ പണി ചെയ്യുന്നത് അറിയാതെ മറ്റൊരു ട്രാക്കിന്റെ ഡ്രൈവർ ട്രക്ക് മുന്നോട്ട് എടുത്തതാണ് അപകട കാരണം. പ്രതിയായ മലയാളി ഡ്രൈവറെ, തൊഴിൽ ഉടമയുടെ ജാമ്യത്തിൽ വിട്ടു.
കൈത്തായിൽപാറ അബൂബക്കർ മുസ്ലിയാരുടെ മകനാണ്. മാതാവ്:ഫാത്തിമ. ഭാര്യ: ജുവൈരിയത്തുൽ ഹുസ്ന , ഫാത്തിമ റൻസ, മുഹമ്മദ് റസാൻ എന്നിവർ മക്കളാണ്. മുഹമ്മദ്, അബ്ദുൽ മജീദ്, അബ്ദുസ്സലാം, മൈമൂന, റംല, നുസ്റത്ത് എന്നിവരാണ് സഹോദരങ്ങൾ.
സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴ, ഐസിഎഫ് പ്രവർത്തകരായ ഉമർ സഖാഫി മൂർക്കനാട് , ഷഫീഖ് വിളയിൽ, റഫീഖ് മരഞ്ചാട്ടി, ഉനൈസ് എന്നിവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.