മക്ക: മക്കയിൽ കഅബ ശരീഫിനോട് ചേർന്നുള്ള ഹിജ്ർ ഇസ്മായീൽ സന്ദർശിക്കാൻ പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. അത് പ്രകാരം സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയങ്ങളിലായിരിക്കും അവസരം ലഭിക്കുക.
പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ പതിനൊന്ന് വരെ പ്രവേശന സമയം നൽകും. സ്ത്രീകളുടെ പ്രവേശനത്തിന് രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട് വരെയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു.
കഅബയുടെ വടക്കുഭാഗത്ത് താഴ്ന്ന മതിലിന്റെ ആകൃതിയിലുള്ള അർധവൃത്താകൃതിയിലുള്ള ഘടനയാണ് ഹിജ്ർ ഇസ്മാഈൽ. ഹിജ്ർ ഇസ്മാഈലിനും കഅബക്കും ഇടയിലുള്ള സ്ഥലം ഒരു കാലത്ത് കഅബയുടെ തന്നെ ഭാഗമായിരുന്നതിനാൽ ഇത് യഥാർത്ഥത്തിൽ കഅബയുടെ ഭാഗമാണ്. ശരീഫായി തന്നെയാണ് പരിഗണിക്കുന്നത്.
സമയമക്രമീകരണം സന്ദർശകർക്ക് ഏറെ പ്രയോജനപ്പെടുമെന്നും എല്ലാവർക്കും പുണ്യ സ്ഥലത്ത് പ്രവേശിക്കാനും പ്രാർത്ഥിക്കാനും അവസരം ലഭിക്കുമെന്നും വിലയിരുത്തുന്നു. നേരത്തെ നടപ്പിലാക്കിയ റൗളാ ശരീഫിലെ സമയം ക്രമീകരത്തിന് വലിയ സ്വീകാര്യതയാണ് തീർത്ഥാടകരുടെ അടുത്ത് നിന്നും ലഭിച്ചത്.