കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും പെൺകുട്ടിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (22) യാണ് കാണാതായത്. ഈ മാസം 18 മുതൽ ഐശ്വര്യയുടെ മൊബൈൽ ഫോൺ സ്വിച്ചോഫ് ആണെന്ന് കുടുംബം പറഞ്ഞു.
കരുനാഗപ്പള്ളി പോലീസ്‌സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല. ഐശ്വര്യ ഓൺലൈൻ വഴി എൻട്രൻസ് കോച്ചിങ് പരിശീലനത്തിലായിരുന്നു . വീട്ടിലായിരുന്നായിരുന്നു പഠനം. അധികമാരോടും ഇടപഴകുന്ന പ്രകൃതമല്ല കുട്ടിക്കുള്ളതെന്നാണ് കുടുംബം പറയുന്നു.
കൊല്ലം റെയിൽവേ സ്റ്റേഷനാണ് അവസാനമായി ലഭിച്ച കുട്ടിയുടെ മൊബൈൽ ലൊക്കേഷൻ. കുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് പരിശോധിച്ച് വരികയാണ്