തിരുവനന്തപുരം: ഇപി ജയരാജൻറെ ആത്മ കഥാ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. സംഭവത്തെ കുറിച്ച് അന്വേഷിച്ച കോട്ടയം എസ് പി ഷാഹുൽ ഹമീദാണ് റിപ്പോർട്ട് കൈമാറിയത്
അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ഡിസി രവിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു, ഇപി ജയരാജനും ടിസിയും തമ്മിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും കരാർ ഉണ്ടോ എന്ന കാര്യമാണ് പ്രധാനമായും പോലീസ് പരിശോധിച്ചത്. വാക്കാൽ കരാറുണ്ടെന്നു മൊഴി നൽകിയതായാണ് അറിവ്.
പുസ്തകം വരുന്നു എന്ന ഫേസ്‌ബുക് പോസ്റ്റും 170 പേജുള്ള പിഡിഎഫ് ഫയലും എങ്ങിനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും ഡിസി രവി അന്വേഷണ സംഘത്തെ അറിയിച്ചു. വയനാട്, ചേലക്കര ഉപ തെരെഞ്ഞെടുപ്പ് വോട്ടെടുപ്പ്ദിവസമായിരുന്നു ആത്മ കഥയുടേതെന്ന് പറയപ്പെടുന്ന ഭാഗങ്ങൾ പുറത്തെത്തിയത്.