ഇടുക്കി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ് വീട്ടമ്മ മരണപെട്ടു. ഉപ്പുത്തറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മ (80) യാണ് മരണപ്പെട്ടത്. ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെയാണ് സംഭവം. കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയിൽ ചെന്തിലാർ നാലാം മൈൽ ഏറമ്പടത്തിന് സമീപമാണ് അപകടം നടന്നത്.
ബസ് റോഡിലെ വളവിലെത്തിയപ്പോൾ സ്വർണ്ണമ്മ തെറിച്ചു വീഴുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. ഉടനെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.