പാലക്കാട്: പാലക്കാട് നഗരസഭാ യോഗത്തിൽ സംഘർഷം. ഉപ തെരെഞ്ഞെടുപ്പിൽ വോട്ട് ചോർച്ചയുണ്ടായതിനെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചതിനെ തുടർന്നാണ് ബിജെപി സിപിഎം അംഗങ്ങൾ തമ്മിൽ വാഗ് പോരും കയ്യാങ്കളിയും ഉണ്ടായത്.
ഉപ തെരെഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ എന്തായി എന്ന ചോദ്യവുമായി സിപിഎം കൗൺസിലർമാരും സിപിഎമ്മിന് അത് ചോദിക്കാനുള്ള അവകാശം എന്തെന്ന് ബിജെപി അംഗങ്ങൾ തിരിച്ചും ചോദിച്ചു. അതിനിടെ സിപിഎം അംഗങ്ങൾക്ക് സംസാരിക്കാൻ അദ്യക്ഷൻ മൈക് അനുവദിച്ചില്ലെന്നതും തർക്കത്തിനിടയാക്കി.
ബിജെപിയാണ് പാലക്കാട് നഗരസഭാ ഭരിക്കുന്നത്. തർക്കങ്ങൾ രൂക്ഷമായതിന് പിന്നാലെ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ചു. ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് രംഗം ശാന്തമായത്. .