31.8 C
Saudi Arabia
Monday, July 7, 2025
spot_img

ഓട്ടമത്സര പരിശീലനത്തിനിടെ ഹൃദയാഘാതം; പതിനാലുകാരൻ മരിച്ചു.

അലിഗഡ്: ഓട്ടമൽസരം പരിശീലിക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ചു 14 കാരൻ മരിച്ചു. ഉത്തർ പ്രദേശിൽ അലിഗഡ് ജില്ലയിലെ സിറോളിയിലാണ് സംഭവം. മോഹിത് ചൗധരിയാണ് മരണപ്പെട്ടത്.

സ്‌കൂളിലെ സ്പോർട്‌സ് മത്സരങ്ങൾക്കായി പരിശീലിക്കുന്നതിനിടയിലാണ് മോഹിത് ചൗധരിക്ക് ഹൃദയാഘാതം ഉണ്ടായത്. രണ്ട് റൗണ്ട് ഓട്ടം പൂർത്തിയാക്കിയ ശേഷം കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് ഒരു അപകടത്തിൽ കഴിഞ്ഞ ആഗസ്റ്റ് മാസം മരണപ്പെട്ടിരുന്നു.

Related Articles

- Advertisement -spot_img

Latest Articles