സൂററ്റ്: ബിജെപി നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സൂററ്റിലെ വാർഡ് 30 ലെ മഹിളാ മോർച്ച നേതാവായിരുന്ന ദീപിക പട്ടേലിൻറെ (34) മൃതദേഹമാണ് കണ്ടെത്തിയത്.
വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു ദീപികയെ കണ്ടെത്തിയത്. നഗരസഭാ കൗൺസിലറും കുടുംബാംഗങ്ങളും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ല. ദീപികയുടെ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു.