ആലപ്പുഴ: ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് മരിച്ചെന്ന് ആരോപണം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്‌ണു (38) ആണ് മരണപ്പെട്ടത്. ഭാര്യ വീട്ടിലെത്തിയ വിഷ്‌ണുവിനെ ബന്ധുക്കൾ മർദ്ദിക്കുകയും തുടർന്ന് കുഴഞ്ഞു വീണു മരിക്കുകയുമായിരുന്നു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മർദ്ദിച്ചു കൊന്നതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
വിഷ്‌ണുവിന്റെ കുടുംബം നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. തൃക്കുന്നപ്പുഴ പോലീസ് നാലു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാര്യ ആതിരയുമായി ഒന്നരവർഷമായി പിണങ്ങി കഴിയുകയാണ് വിഷ്ണു. നാലു വയസ്സുള്ള മകനെ ഭാര്യയെ ഏൽപ്പിക്കാൻ ഭാര്യവീട്ടിൽ എത്തിയതായിരുന്നു. ഇതിനിടയിൽ ഭാര്യയുമായി തർക്കമുണ്ടാവുകയും ബന്ധുക്കൾ ഇടപെടുകയുമായിരുന്നു.
മർദ്ദനമേറ്റു കുഴഞ്ഞ് വീണ വിഷ്‌ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. തുടർന്ന് വിഷ്‌ണുവിന്റെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തി