തിരുവനവനന്തപുരം: കൊച്ചി സ്‍മാർട്ട് സിറ്റിക്ക് വേണ്ടി ടീകോമിന് നൽകിയ ഭൂമി തിരിച്ചു പിടിക്കാൻ മന്ത്രി സഭാ തീരുമാനം. 246 ഏക്ര സ്ഥലമാണ് തിരിച്ചു പിടിക്കുന്നത്. പദ്ധതിയിൽ നിന്നും പിന്മാറാനുള്ള ടീകോമിന്റെ അഭ്യർഥന പ്രകാരമാണ് നടപടി. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
ദുബായ് കമ്പനിയും സർക്കാരും സംയുക്തമായി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപീകരിക്കും. ടീകോമിന് നഷ്ട പരിഹാരം നൽകുന്നതുൾപ്പടെ കാര്യങ്ങൾ തീരുമാനിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്.



