പുഷ്‌പ-2 റിലീസ്; തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അല്ലു അർജുൻ അനായകനായ പുഷ്പ-2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി ദാരുണമായി മരണപെട്ടു. യുവതിയുടെ ഒൻപത് വയസ്സുള്ള മകനുൾപ്പടെ മൂന്ന് പേരുടെ നില ഗുരുതരം.

ബുധനാഴ്‌ച രാത്രി ഒൻപത് മണിക്ക് ശേഷമാണ് സംഭവം. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചു അല്ലു അർജുനും സംഗീത സംവിധായകൻ ഷീ പ്രസാദും ഹൈദരാബാദിലുള്ള ചിക്കഡ് പള്ളിയിലെ സന്ധ്യ തിയേറ്ററിൽ എത്തിയിരുന്നു.

അല്ലു അർജുനെ കാണാൻ ജനങ്ങൾ ഇരച്ചു കയറിയതിനെ തുടർന്നാണ് അപകടം ഉണ്ടാവുന്നത്. തിക്കിലും തിരക്കിലും പെട്ട് ശ്വാസം കിട്ടാതെയാണ് യുവതി മരണപ്പെട്ടത്.

Related Articles

- Advertisement -spot_img

Latest Articles