27.3 C
Saudi Arabia
Thursday, February 12, 2026
spot_img

മുശാവറ യോഗം; മാധ്യമ റിപ്പാർട്ടുകൾ വാസ്തവ വിരുദ്ധം – സമസ്‌ത

കോഴിക്കോട്: ഇന്ന് കോഴിക്കോട് ചേർന്ന മുശാവറ യോഗവുമായി ബന്ധപ്പെട്ട് ചില ചാനലുകളിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നു സമസ്‌ത നേതാക്കളുടെ പത്രക്കുറിപ്പ്. രാവിലെ ചേർന്ന യോഗം ഉച്ചക്ക് 1.30 വരെ നീണ്ടു പോയെന്നും സമയക്കുറവ് കാരണം പ്രധാനപ്പെട്ട അജണ്ടകൾ ചർച്ച ചെയ്യാൻ സാധിച്ചില്ല.
പ്രധാന അജണ്ടകൾ അടുത്ത യോഗത്തിൽ ചർച്ചചെയ്യുന്നതാണെന്നും പത്ര കുറിപ്പിൽ പറയുന്നു.

മുശാവറ തീരുമാനങ്ങൾ മാധ്യമങ്ങളെ പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചതുമാണ്. മാത്രവുമല്ല, യോഗ തീരുമാനങ്ങൾ പതിവ് പോലെ പത്രക്കാർക്ക് അയച്ചു കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ചില മാധ്യമങ്ങൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.

മുശാവറ യോഗത്തിൽ ആരാധനാലയ നിയമം സംരക്ഷിക്കപ്പെടണമെന്നും സമസ്ത കൈതാങ്ങ് ഫണ്ട് വിജയിപ്പിക്കണമെന്നും പ്രത്യേകം തീരുമാനങ്ങൾ കൈക്കൊണ്ടതായി അറിയിച്ചിട്ടുണ്ട്. .മുനമ്പം വിഷയത്തിൽ രേഖകൾ പരിശോധിച്ചതിന് ശേഷം മതവിധി പറയുമെന്നും യോഗത്തിൽ തീരുമാനം എടുത്തു

Related Articles

- Advertisement -spot_img

Latest Articles