2034 ഫിഫ സൗദി കപ്പ് ചരിത്രമാകും: ഫിഫ പ്രസിഡന്റ്

റിയാദ്: 2034 ലെ ഫിഫ വേൾഡ് കപ്പ് അത്ഭുതങ്ങൾ തീർക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇർഫാന്റിനോ പറഞ്ഞു. ലോകകപ്പ് ആതിഥേയത്വത്തിന് ഫിഫയെ തെരെഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇതിന് വേണ്ടി പ്രത്യേകം വിളിച്ചതായിരുന്നു ഫിഫാ എക്സ്ട്രാ ഓർഡിനറി കോൺഗ്രസ്. എല്ലാ ഫെഡറേഷനിൽ നിന്നുമുള്ള സമ്പൂർണ സമവായത്തോടെയാണ് സൗദിയെ തെരെഞ്ഞെടുത്തത്.

കളികളിൽ ഏറ്റവും മികച്ചു നിൽക്കുന്നതാണ് ലോകകപ്പ് ടൂർണമെന്റ്. ലോകത്തെ മുഴുവൻ ജനങ്ങളുടെയും ആഘോഷമാണത്. ഇന്ന് നാം യ്‌പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുകയാണ്. സംഘർഷഭരിതമായ ലോകത്ത് ഫുട്ബോളിന് മാത്രമേ ആളുകളെ ഒരുമിച്ചു കൊണ്ട് പോകാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles