ന്യൂഡൽഹി: കന്നിപ്രസംഗത്തിൽ ബിജെപിയെയും കേന്ദ്ര ഗവണ്മെന്റിനേയും കടന്നാക്രമിച്ചു വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഭരണഘടനയിലുള്ള ചർച്ചയിലാണ് പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റിലെ ആദ്യ പ്രസംഗം.
പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പ്രയങ്ക പ്രസംഗം തുടങ്ങിയത്. സംബാൽ, മണിപ്പൂർ, അദാനി, കർഷക സമരം തുടങ്ങി ഉയർത്തി കേന്ദ്രത്തിനെതിരെ ശക്തമായി പ്രതികരിച്ചു.
പ്രസംഗത്തിടയിൽ ഇടക്ക് സ്പീക്കർ ഇടപെടുകയും ഭരണഘടനയാണ് വിഷയമെന്ന് ഓർമ്മപെടുത്തുകയും ചെയ്‌തു. രാജ്യത്തിൻറെ ശബ്ദമാണ് ഭരണഘടന, രാജ്യത്തെ ജനങ്ങൾക്ക് തുല്യതയും ശബ്ദിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ പലയിടങ്ങളിലും ജനങ്ങളെ അടിച്ചമർത്തുന്ന സമീപനമാണ് കണ്ടു വരുന്നത്.
മോഡി സർക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനയുടെ ശക്തി എന്താണെന്ന് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഈ സർക്കാർ തിരിച്ചറിഞ്ഞതാണ്. ജനങ്ങളെ ഭിന്നിപ്പിക്കാൻ എന്തൊക്കെ ശ്രമങ്ങൾ ബിജെപി പ്രയോഗിച്ചു. ഈ സർക്കാർ എന്ത് കൊണ്ടാണ് ജാതി സെൻസസ് നടപ്പിലാക്കാത്തത് എന്നും പ്രിയങ്ക ചോദിച്ചു.
ഭരണഘടനയെ ദുർബലപ്പെടുത്താൻ എല്ലാ വഴികളും തേടുകയാണ് ഈ സർക്കാരെന്ന് പ്രയങ്ക കുറ്റപ്പെടുത്തി. ഭരണ ഘടനയെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമത്തെ എല്ലാ ശക്തിയും ഉപയോഗിച്ചു ചെറുക്കുമെന്നും പ്രിയങ്ക പറഞ്ഞു.