ചെന്നൈ: ദിണ്ടിഗലിലെ സ്വകാര്യ ആശുപതിയിലുണ്ടായ തീപിടുത്തത്തിൽ ആറു പേർ ദാരുണമായി മരണപെട്ടു. വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടടുത്ത സമയത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പൊള്ളലേറ്റു. മൂന്നു വയസ്സുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ആറുപേർ ലിഫ്റ്റിൽ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്.
പോലീസും ഫയർ ഫോയ്‌സും സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്. നൂറിലധികം ആളുകളെ ചികിൽസിക്കാൻ സൗകര്യമുള്ള ആശുപത്രിയിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് നിരവധി പേർ ആശുപത്രിയിൽ ഉണ്ടായിരുന്നതായി അറിയുന്നു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.



