21.8 C
Saudi Arabia
Friday, October 10, 2025
spot_img

ഐസിഎഫ് റിയാദ് സംഘടിപ്പിക്കുന്ന സ്പോർട്ടീവ് 2024 നാളെ നടക്കും

റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) റിയാദിൻറെ കീഴിലുള്ള രിസാലത്തുൽ ഇസ്‌ലാം മദ്‌റസയിലെ വിദ്യാർഥികളുടെ കായികാഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സ്പോർട്ടീവ് 2024 നാളെ എക്സിറ്റ് 18-ലെ അൽ വനാസ സ്പോർട്സിൽ നടക്കും.

പതിറ്റാണ്ടുകളായി റിയാദിൽ പ്രവർത്തിച്ചു വരുന്ന രിസാലത്തുൽ ഇസ്‌ലാം മദ്‌റസയിലെ വിദ്യാർഥികളുടെ കായികരംഗത്തെ വളർച്ചക്ക് ഉണർവ്വേകുന്നതോടൊപ്പം അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണ് സ്പോട്ടിവ് 24.

മലയാളി പ്രവാസി വിദ്യാർഥിളുടെ ധാർമിക മൂല്യങ്ങൾ ഉറപ്പിക്കുകയും സാംസ്കാരിക അസ്തിത്വം സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം കലാപരമായും കായികപരമായും വിദ്യർത്ഥികളെ വളർത്തി കൊണ്ടു വരുന്നതിനായി രിസാലത്തുൽ ഇസ്‌ലാം മദ്റസ നടത്തി വരുന്ന വിവിധ പരിപാടികളുടെ ഭാഗമാണ് സ്പോട്ടിവ്.

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ നടക്കുന്ന ഈ മത്സരത്തിൽ ഫുട്ബോൾ, കബഡി, ഓട്ടം, ചാട്ടം തുടങ്ങി പത്തോളം വിവിധ കായിക ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. വിവിധ പ്രായക്കാരായ വിദ്യാർഥികളെ വിവിധ കാറ്റഗറികളിലാക്കി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles