ന്യൂഡൽഹി: ലോക്‌സഭയിൽ അമിത്ഷാ അംബേദ്‌കറെ അപമാനിച്ചതിലും പാർലമെന്റിലെ പ്രതിഷേധത്തിന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത സംഭവത്തിലും പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം. സംഭവങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്റിന്റെ ഇരു സഭകളിലും നോട്ട്സ് നൽകി.
വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം എംപിമാർ വിജയ് ചൗക്കിൽ പ്രതിഷേധിച്ചു. തുടർന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തി. പാർലമെന്റിലെ പ്രതിഷേധത്തിൽ ബിജെപിയുടെ പരാതിയിൽ മാത്രമാണ് പോലീസ് കേസടുത്തത്. കോൺഗ്രസ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തില്ല. രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ് എടുക്കുകയും ചെയ്‌തുവന്ന് കോൺഗ്രസ് ആരോപിച്ചു
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ 26 കേസുകൾ രജിസ്റ്റർ ചെയ്തെന്നു കെസി വേണുഗോപാൽ പറഞ്ഞു. എത്ര കേസുകൾ എടുത്താലും അംബേദ്ക്കറെ അപമാനിച്ചവർക്കെതിരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.