തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട് രണ്ടു ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്‍പെൻഡ് ചെയ്‌തത്.
ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന് കൂട്ടുകാരുമായി കൂടിക്കാഴ്ചക്ക് സൂപ്രണ്ടിന്റെ മുറിയിൽ സൗകര്യം ചെയ്‌തുകൊടുത്തിരുന്നു. മധ്യമേഖല ഡിഐജിയായിരുന്നു സുഹൃത്തുക്കളെ കാക്കനാട് ജയിലിൽ എത്തിച്ചിരുന്നത്.
ഇത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് സർക്കാർ നടപടി. അതിന് പുറമെ മറ്റു ചില സൗകര്യങ്ങളും ജയിലിൽ ചെയ്‌തുകൊടുത്തിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. ചെമ്മണ്ണൂരിനെ സന്ദർശിച്ച തൃശൂർ സ്വദേശിയുൾപ്പടെയുള്ള മൂന്നുപേരുടെ പേരുകൾ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുമുണ്ടായിരുന്നില്ല.