മലപ്പുറം:പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര സമരയാത്ര ഇന്ന് മലപ്പുറത്തെത്തും. മലയോര കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുഡിഎഫ് യാത്ര.
മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ യാത്രയിൽ പങ്കെടുക്കും എടക്കരയിലെയും കരുവാരകുണ്ടിലെയും യോഗങ്ങളിലായിരിക്കും അൻവർ പങ്കെടുക്കുക. യാത്രയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവുമായി അൻവർ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യാത്രയിലേക്ക് ക്ഷണം ലഭിച്ചത്.
കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗിന്റെ പൊതുവേദിയിലും അൻവർ പങ്കെടുത്തിരുന്നു. യുഡിഎഫിലേക്ക് പ്രവേശനം കാത്തിരിക്കുന്ന സമയത്താണ് യാത്രയിൽ അൻവറിന്റെ സാന്നിധ്യമെന്നത് ശ്രദ്ധേയമാണ്.



