ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ ഒഴുക്കിൽപ്പെട്ടു; രണ്ട് മരണം, ഒരാളെ കാണാതായി

മസ്‌കത്ത്: ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിലെ കുത്തൊഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ ലുബിഷാദിന്റെ ഭാര്യ ഷാമില (32), സുഹൃത്ത് തൃത്താല സ്വദേശിയായ യൂസഫ് (37) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന യൂസഫിന്റെ മാതാവ് റംലത്തിനായി തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ ബർക സൂക്കിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ലുബിഷാദും യൂസഫും അവരുടെ കുടുംബങ്ങളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.

ലുബിഷാദും മക്കളും ഉൾപ്പെടെ ആറുപേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. അപകടസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയത്. മസ്കത്തിലെ സീബിൽ സൈക്കിൾ ഷോപ്പ് നടത്തുകയാണ് ലുബിഷാദ്. നിലവിൽ മൃതദേഹങ്ങൾ ബർക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാണാതായ ആൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. മരണാനുബന്ധ നടപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles