മലപ്പുറം: പിണറായി ഭരണം അഴിമതി നിറഞ്ഞതാണെന്നും പിണറായിസത്തിന്റെ അവസാനത്തെ ആണിക്ക നിലമ്പൂരിൽ നിന്നായിരിക്കുമെന്നും മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പങ്കെടുത്ത് നിലമ്പൂരിൽ സംസാരിക്കുകയായിരുന്നു അൻവർ. കേരളത്തിൽലെ വന്യ ജീവി സംഘർഷത്തിന്റെ ഗൗവം അറിയാത്ത രണ്ട പേർ മാത്രമാണ് കേരളത്തിലുള്ളത് ഒന്ന് വനം വകുപ്പ് മന്ത്രി ശശീന്ദ്രനും മറ്റൊന്ന് പിണാറായി വിജയനുമാണെന്ന് അൻവർ പരിഹസിച്ചു.
ഒരു സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ ഫാഷൻ ഷോയിൽ പാടുന്ന തരത്തിലേക്ക് വനം വകുപ്പ് മന്ത്രി തരം താണു. വെടിവെച്ചു കൊല്ലാനുള്ള അധികാരം ഉണ്ടായിട്ടും സർക്കാർ അത് ചെയ്യുന്നില്ല. മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും അത് നൽകാനുള്ള ത്രാണിയില്ലെന്നും വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ ഏറ്റെടുക്കേണ്ട ഏറ്റവും വലിയ കാര്യം മലയോര മേഖലയാണെന്നും അൻവർ പറഞ്ഞു.
മലപ്പുറം ജില്ലയെ ക്രിമിനൽ ജില്ലയാക്കാനുള്ള ബോധപൂർവ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞ അൻവർ എഡിജിപി അജിത്‌കുമാറിനെതിരെയുള്ള ആരോപണം ആവർത്തിച്ചു. പോലീസുകാർ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ട്. അജിത് കുമാറിനെതിരെ തെളിവുകൾ കൃത്യമായി നൽകിയിട്ടും സ്വത്ത് സമ്പാദനം നടത്തിയിട്ടില്ലെന്ന റിപ്പോർട്ടാണ് വിജിലൻസ് നൽകിയതെന്നും അൻവർ പറഞ്ഞു. ഈ രീതിയിലുള്ള അഴിമതി കണ്ട് ഞാൻ നിൽക്കണോ എന്നും അൻവർ ചോദിച്ചു



