ജിദ്ദ: കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരണപെട്ടു. മലപ്പുറം കൊണ്ടോട്ടി-കുന്നുപുറം റോഡിൽ ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടൻ അബ്ദുൽ കരീം(53) ആണ് മരണപെട്ടത്. അമീർഫവാസിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഹൃദയാഘാതം മൂലം അമീർഫവാസിൽ വെച്ചാണ് മരണപ്പെട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.