30.3 C
Saudi Arabia
Saturday, February 14, 2026
spot_img

റിയാദ് – ദിരിയ സീസൺ ‘സൂക്ക് വണ്ടേഴ്‌സ്’ ഇന്ന് തുടക്കം

റിയാദ്: ദിരിയ സീസൻറെ ഭാഗമായ സൂഖ് വണ്ടേഴ്‌സ് ഇവന്റിന്‌ തുടക്കം കുറിച്ചു. വിവിധതരം കലാ രൂപങ്ങൾ, ലൈവ് ഫെർഫോമൻസ്, വിത്യസ്ത കലകളുടെ സമന്വയം തുടങ്ങിയവയുടെ ആകർഷകമായ അനുഭൂതിയാണ് ഇൻഡോർ മാർക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരി 28 വരെ മായദീൻ വേദിയിൽ നടക്കുന്ന സൂഖ് വണ്ടേഴ്‌സ് ഇവന്റ്, സീസണിലെ ഏറ്റവും മികച്ചതും ഊർജ്ജസ്വലമായതുമായ കലാ-വിനോദ പരിപാടികളിൽ ഒന്നായിരിക്കും.

ദിവസേന രണ്ട് ഷോകളായിരിക്കും ഉണ്ടാവുക. സർഗ്ഗവൈഭവ പ്രകടനങ്ങൾ , മാജിക് തന്ത്രങ്ങൾ, ട്രാംപോളിൻ ഷോകൾ, വലിച്ചുകെട്ടിയ കമ്പികളിലുള്ള പ്രകടനങ്ങൾ , പരമ്പരാഗത സൗദി നൃത്തമായ സാമ്രി എന്നിവ ഉൾക്കൊള്ളുന്ന ഷോയിൽ സംഗീതവും ലൈവ് എന്റർടൈൻമെന്റും ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന നാടോടി വസ്ത്രങ്ങൾ ധരിച്ച ആതിഥേയർ ആയിരിക്കും സന്ദർശകരെ സ്വാഗതം ചെയ്യുക. വിവിധ നിറങ്ങളും സംഗീതവും നിറഞ്ഞ വിപണന സ്ഥലം, ഉയർന്ന ആതിഥേയത്വം വാഗ്ദാനം ചെയ്യുന്ന വിഐപി ലോഞ്ചുകൾ, പ്രാദേശികവും അന്തർദേശീയവുമായ പാചകരീതികളുടെ മിശ്രിതം ഉൾക്കൊള്ളുന്ന പാചകകങ്ങൾ എന്നിവ മാർക്കറ്റ് ക്രമീകരണത്തിൽ ഉൾപ്പെടുന്നു.

മനോഹരമായ അന്തരീക്ഷത്തിൽ ഒരുക്കിയിരിക്കുന്ന പ്രകടനങ്ങൾ കാണാൻ എത്തുന്നവർക്കായി വേറിട്ട ഷോപ്പിംഗ് അനുഭവങ്ങളും വൈവിധ്യമാർന്ന ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റുകൾ താഴെ പറയുന്ന ലിങ്കിൽ ബുക്ക് ചെയ്യാം
https://www.diriyah.sa/ar/diriyahseason/the-souk.

Related Articles

- Advertisement -spot_img

Latest Articles