ഹൃദയാഘാതം; നാദാപുരം സ്വദേശി അബുദാബിയിൽ അന്തരിച്ചു

അബുദാബി: നാദാപുരം ചേലക്കാട് സ്വദേശി അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാറച്ചാൽ അജ്മൽ (44) ആണ് മരണപ്പെട്ടത്. മുസഫയിലെ ‘ബർഗർ ടു നൈറ്റ്’ കഫ്ത്തീരിയയിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പരേതനായ മമ്മുവിന്റെയും ആയിഷയുടെയും മകനാണ്.

അസീബയാണ് ഭാര്യ. മുഹമ്മദ് ഫിനാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് സാദ്, ഫാത്തിമ എന്നിവരാണ് മക്കൾ. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നു വരികയാണ്.

 

Related Articles

- Advertisement -spot_img

Latest Articles