22.8 C
Saudi Arabia
Tuesday, March 31, 2026
spot_img

ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ച മുസ്‌ലിം യുവാവിന് കോടതിയിൽ ക്രൂര മർദ്ദനം

ഭോപ്പാൽ: ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ച മുസ്‌ലിം യുവാവിന് കോടതി മുറിയിൽ ക്രൂര മർദ്ദനം. മധ്യപ്രദേശ് ജില്ലാ കോടതിയിലാണ് സംഭവം.

നർസിംഗ്‌പൂർ സ്വദേശിക്കാണ് മർദ്ദനമേറ്റത്. പിപരിയിൽ നിന്നുള്ള ഹിന്ദു യുവതിയെ വിവാഹം കഴിക്കാനാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. യുവതിയുമായാണ് ഇയാൾ കോടതിയിലെത്തിയിരുന്നത്.

ആക്രമണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ അക്ഷയ് ചൗധരി പറഞ്ഞു. പരിക്കേറ്റയാളെ വൈദ്യപരിശോധനക്ക് വിധേയയാക്കിയിട്ടുണ്ടെന്നും ആക്രമണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles