21.5 C
Saudi Arabia
Wednesday, February 25, 2026
spot_img

സഹപ്രവർത്തകൻറെ മാനസിക പീഡനം; ജീവനസക്കാരി ആത്മത്യക്ക് ശ്രമിച്ചു.

കൽപറ്റ: സഹപ്രവർത്തകൻറെ മാനസിക പീഡനം വയനാട് കൃഷി ഓഫീസിലെ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ക്ലർക്കായ ജീവനക്കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവർത്തകൻറെ മാനസിക പീഡനം മൂലമാണ് യുവതി ആത്മഹത്യശ്രമത്തിന്റെ കാരണമെന്ന് അറിയുന്നു.

ജോയൻറ് കൗൺസിൽ നേതാവ് പ്രജിത് മാസികമായി പീഡിപ്പിച്ചുവെന്നാണ് ജീവനക്കാരിയുടെ പരാതി. ഇത് സംബന്ധിച്ച് ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് യുവതി നേരിട്ട് പരാതി നൽകിയിരുന്നു. പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലം മാറ്റി എന്നാണ് ആരോപണം.

ഇന്നത്തെ വനിതാ കമ്മീഷൻ സിറ്റിംഗിൽ യുവതിയുടെ പരാതി പരിഗണിച്ചിരുന്നു. ഈ സിറ്റിങ്ങിലും യുവതിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക പറഞ്ഞു. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആരോപണം ഉണ്ട്. യുവതിയെ കൽപറ്റ ആശുപത്രിയിലേക്ക് മാറ്റി.

 

Related Articles

- Advertisement -spot_img

Latest Articles