34.2 C
Saudi Arabia
Thursday, August 21, 2025
spot_img

മാനവ സന്ദേശമുയർത്തി കേളി മലാസ് ഏരിയ ഇഫ്‌താർ

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്‌താറിൽ ആയിരങ്ങൾ പങ്കാളികളായി. മലാസിലെ സൺലൈറ്റ് ഇന്റർ നാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്‌താറിൽ മലാസ് ഏരിയയിലെയും പരിസര പ്രദേശത്തെയും നാനാ തുറകളിലുള്ള വ്യക്തികളും വിവിധ സംഘടനാ പ്രതിനിധികളും, വ്യാപാരികളും, തൊഴിലാളികളും, കുടുംബങ്ങളും അടങ്ങുന്ന ആയിരത്തഞ്ഞൂറിലധികം ആളുകൾ പങ്കാളികളായി.

കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഫിറോസ് തയ്യിൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, കേളി വൈസ് പ്രസിഡന്റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, മലാസ് രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി, പ്രസിഡന്റ് മുകുന്ദൻ, ട്രഷറർ സിംനേഷ്, കുടുംബവേദി ട്രഷറർ ശ്രീശ സുകേഷ്, തുടങ്ങീ കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മലാസ്, ഒലയ്യ ഏരിയ രക്ഷാധികാരി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, ഏരിയക്കകത്തെ വിവിധ യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

സംഘാടക സമിതി കൺവീനർ ഷമീം മേലേതിൽ, ചെയർമാൻ സുജിത്ത് വിഎം , സാമ്പത്തിക കൺവീനർ സമീർ അബ്ദുൽ അസീസ്, പബ്ലിസിറ്റി കൺവീനർ ഫൈസൽ കൊണ്ടോട്ടി, ഭക്ഷണ കമ്മിറ്റി കൺവീനർ അജ്മൽ മന്നത്ത്, വിഭവ സമാഹരണ കമ്മിറ്റി കൺവീനർ മുരളീ കൃഷ്ണൻ, വളണ്ടിയർ ക്യാപ്റ്റൻ റെനീസ് കരുനാഗപ്പള്ളി, ഓഡിറ്റോറിയത്തിന്റെ ചുമതലയുള്ള റിയാസ് പള്ളാട്ട്, ഗതാഗത കമ്മിറ്റി കൺവീനർ അഷറഫ് പൊന്നാനി എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതി ഇഫ്‌താർ വിരുന്നിന് നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles