28.1 C
Saudi Arabia
Sunday, March 22, 2026
spot_img

ശവകുടീരത്തിൽ അലങ്കാരങ്ങൾ പാടില്ല; മാർപാപ്പയുടെ മരണപത്രം

വത്തിക്കാൻ: ശവകുടീരത്തിൽ അലങ്കാരങ്ങൾ പാടില്ലെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം. റോമിലെ സെൻറ് മേരി മേജർ ബസിലിക്കയിൽ അന്ത്യവിശ്രമം ഒരുക്കണമെന്നും മരണപത്രത്തിൽ പറയുന്നു.

ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും പ്രത്യേക അലങ്കാരങ്ങൾ ഒന്നും തന്നെ ശവകുടീരത്തിൽ പാടില്ലെന്നും മരണപത്രത്തിൽ വ്യക്തമാക്കുന്നു. ക്രിസ്‌തുശിഷ്യനായ വി പത്രോസ് ഉൾപ്പടെ മുൻ മാർപാപ്പമാർ ഭൂരിഭാഗവും അന്ത്യവിശ്രമം കൊള്ളുന്നത് സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്.

പക്ഷാഘാതവും ഹൃദയസ്‌തംഭനവുമാണ് മാർപാപ്പയുടെ മരണ കാരണമെന്ന് വത്തിക്കാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രൊഫസർ ആൻഡ്രിയ ആർക്കേഞ്ചാലിയാണ് മാർപാപ്പയുടെ മരണം ഔഗ്യോഗികമായി സ്ഥിരീകരിച്ചതെന്നും വാർത്താകുറിപ്പിലുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles