മലപ്പുറം: നിലമ്പൂരിൽ തോട്ടിൽ മീൻ പിടിക്കാൻ പോയയാളെ മരിച്ച നിലയിൽ കണ്ടെത്തി. വല്ലപ്പുഴ സ്വദേശി റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എങ്ങിനെയാണ് മരണം സംഭവിച്ചത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. വൈദ്യതി ആഘാതമേറ്റാണെന്ന് മരണം സംഭവിച്ചതെന്ന സംശയമുണ്ട്. പോലീസെത്തി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.