ദമ്മാം: ദമ്മാമിലെ പ്രവാസി ഹഫീസ് കൊളക്കോടൻ രചിച്ച “സീക്കോ തെരുവ്” പുസ്തകത്തിന്റെ ഗൾഫ് തല പ്രകാശനം നടന്നു. മലബാരി ഗ്രൂപ് സിഇഒയും ദമ്മാജിലെ സാമൂഹിക പ്രവർത്തകനുമായ കെഎംബഷീർ “സീക്കോ തെരുവ്”ന്റെ പ്രകാശനം നിർവഹിച്ചു. കെപ്‌വ രക്ഷാധികാരി ലിയാക്കത്തലി കാരങ്ങാടൻ പുസ്തകം ഏറ്റുവാങ്ങി. ചെയർമാൻ ജൗഹർ കുനിയിൽ അധ്യക്ഷത വഹിച്ചു. സഫ മെഡിക്കൽസ് ഗ്രൂപ് എംഡി മുഹമ്മദ് കുട്ടി കോഡൂർ ഉത്ഘാടനം ചെയ്‌തു. അസ്‌ലം കൊളക്കോടൻ, മാലിക് മഖ്ബൂൽ, പ്രദീപ് കൊട്ടിയം, ഷമീർ കൊടിയത്തൂർ, ഷബ്‌ന നജീബ്, സോഫിയ സംസരിച്ചു.
കീഴുപറമ്പ് പഞ്ചായത്ത് പ്രവാസി കൂട്ടായ്‌മ (കെപ്‌വ)യാണ് പരിപാടി സംഘടിപ്പിച്ചത്. സിദ്ധീഖ് പാണ്ടികശാല ഹുസ്സൈൻ വേങ്ങര, സക്കീർ വള്ളക്കടവ്, അഷ്‌റഫ് സോണി, ഷബീർ ചാത്തമംഗലം, നൗഷാദ് ഇരിക്കൂർ, സബ് മേലേതിൽ, റഊഫ് ചാവക്കാട്, സൈനു കുമളി തുടങ്ങിയവർ സംസാരിച്ചു.
കേപ്‌വ പ്രവർത്തകസമിതി അംഗവും എഴുത്തുകാരനുമായ നൗഷാദ് കുനിയിൽ “സീക്കോ തെരുവ്”നെ പരിചയപ്പെടുത്തി. ഹഫീസ് കൊളക്കോടൻ മറുപടി പറഞ്ഞു. ലിയാഖത് പ്രാർഥന നിർവഹിച്ചു. വഹീദുറഹ്മാൻ സ്വാഗതവും അനസ് മുക്കം നന്ദിയും പറഞ്ഞു.