ഹഫർബാതിൻ: പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും സെൻട്രൽ ബ്ലഡ് ബാങ്കും സംയുക്തമായി ഹഫർ അൽ ബാത്തിനിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹഫറിലുള്ള നിരവധി രക്തദാതാക്കൾ ക്യാമ്പിന്റെ ഭാഗമായി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ എല്ലാ മാസവും ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹഫറിലും ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തബാങ്ക് സൂപ്പർവൈസർ മൻസൂർ, ഫിസിഷ്യൻ വിജയ്, ഗ്രീച്ചി, മർസൂഖ്, പി ബി ഡി എ സൗദി കോ ഓർഡിനേറ്റർ സിദ്ധിക്ക്, ശിഹാബ്, ഷിനാജ് കരുനാഗപ്പള്ളി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അടുത്ത ക്യാമ്പ്ജൂ ൺ 20 വെള്ളിയാഴ്ച ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിൽ നടക്കുമെന്ന് പി ബി ഡി എ ഭാരവാഹികൾ അറിയിച്ചു. രക്തം ആവിശ്യമുള്ളവരും രക്‌തദാന പ്രവർത്തനങ്ങൾക്കും 0531381662,0571146190 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.